Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsപി.കെ. ശശിയെ...

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

പാലക്കാട് : സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശിയെ പാർട്ടി പുറത്താക്കി.പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ ശശി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.  പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെ രാജിവെച്ചിരുന്നു.

പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽവെച്ച് നടന്ന വിമതരുടെ കൺവെൻഷനിൽ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് പി.കെ. ശശി ഉന്നയിച്ചത്.നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്.സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല  സിപിഎമ്മിലെ വിമതരുടെ കൂട്ടായ്മയല്ല ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : പഠന സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്. ദേശാടന പക്ഷികളിൽ...

മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളരുന്നു : ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ട് .ആറ് എം.പിമാരും...
- Advertisment -

Most Popular

- Advertisement -