Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ ഒബിസിറ്റി ക്ലിനിക് ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ  അമിത വണ്ണത്തിനു പ്രത്യേക ചികിത്സ ലക്ഷ്യമാക്കി ഒബിസിറ്റി ക്ലിനിക് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. 

ഒബിസിറ്റി  ചികിത്സയുടെയും നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ച്  ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ വിശദീകരിച്ചു. ദീർഘകാലത്തേക്ക് സ്ഥിരതയുള്ള ഭാരം നിയന്ത്രണവും മെച്ചപ്പെട്ട ആരോഗ്യവും നേടാൻ വ്യക്തികളെ സഹായിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ക്ലിനിക്കിൽ ശരീരഭാരം വർധിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകളും വിലയിരുത്തലുകളും നടത്തും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത ചികിത്സാ പദ്ധതികൾ തയ്യാറാക്കുകയും, അതിൽ ഭക്ഷണക്രമ നിർദ്ദേശങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, ക്രമബദ്ധമായ ഭാരം നിയന്ത്രണ പരിപാടികൾ, ഔഷധചികിത്സ, മാനസിക പിന്തുണ എന്നിവയും ആവശ്യമായാൽ ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ള പുരോഗമന ചികിത്സകളും ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് ഡോ മാത്യൂസ് പറഞ്ഞു.

ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വർഗീസ് ജോൺ, ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ്, ചാപ്ലയിൻ റെവ സി ജോസഫ്, ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, സിഓഓ സോനു എസ് എസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അയ്യപ്പവിഗ്രഹം വ്യക്തമായി ദർശിക്കാം; ഭക്തർക്കായി പ്രത്യേക ക്രമീകരണം

ശബരിമല : അയ്യപ്പദർശനത്തിനെത്തുന്ന ഓരോ ഭക്തനും അയ്യപ്പ വിഗ്രഹം വ്യക്തമായി കണ്ടുതൊഴാൻ കഴിയുന്നവിധം സന്നിധാനത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരക്കിനിടയിലും ഭക്തർക്ക് തടസ്സമില്ലാതെ അയ്യപ്പവിഗ്രഹം ദർശിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് സോപാനത്തിനു മുന്നിലുണ്ടായിരുന്ന പിച്ചള...

സംതൃപ്തിയോടെ ഭക്തര്‍ മല ഇറങ്ങിയതായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും. വളരെ ഭംഗിയായി മണ്ഡല മകരവിളക്ക്...
- Advertisment -

Most Popular

- Advertisement -