Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകൾക്ക് സൗജന്യയാത്ര:...

സ്ത്രീകൾക്ക് സൗജന്യയാത്ര: ക്ഷേമ പെൻഷൻ 3000: വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ അറിയിച്ചു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്പ. സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാർക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് വാഗ്ദാന പദ്ധതികൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുറ്റൂർ കർഷകരും കൃഷി ഭവനും

തിരുവല്ല: ഓണക്കാലത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുറ്റൂർ കർഷകരും കൃഷി ഭവനും.  കുറ്റൂർ കൃഷി ഭവന് കീഴിൽ തരിശ് നിലങ്ങൾ വൃത്തിയാക്കി കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് ഇപ്പോൾ കർഷകർ. കുറ്റൂർ  പഞ്ചായത്തിലെ...

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത്...
- Advertisment -

Most Popular

- Advertisement -