Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsസൗദിയിലുള്ളവര്‍ മടങ്ങണം...

സൗദിയിലുള്ളവര്‍ മടങ്ങണം : പൗരന്‍മാരെ തിരിച്ചുവിളിച്ച് യു എസ്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്രേയേല്‍ – യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.സൗദിയിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഇതോടെ മേഖലയിലെ സംഘര്‍ഷത്തില്‍ കൊല്ലെപ്പെടുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി ഉയരുകയും ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്ഥാപനങ്ങളിൽ കൂട്ടസ്ഥലംമാറ്റം; ശബരിമല മുന്നൊരുക്കളെ പ്രതികൂലമായി ബാധിക്കുന്നതായി ആരോപണം

പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം ശബരിമല തീർഥാടന മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. പത്തനംതിട്ട ഉൾപ്പെടെയുള്ള തീർഥാടന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ അഭാവം അനുഭവപ്പെടുന്നതായാണ് അറിയുന്നത്. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി...

ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷാമം; വിമുക്തഭടന്മാർക്ക് ജോലി വേണ്ട, മെച്ചപ്പെട്ട അവസരങ്ങൾ തേടി മാറുന്നു

പത്തനംതിട്ട: സർക്കാർ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് രൂക്ഷമാകുമ്പോഴും, സെക്യൂരിറ്റി ജോലിക്കായി നിയോഗിക്കപ്പെടുന്ന വിമുക്തഭടന്മാരിൽ പലരും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ ഹാജരാകാത്തവരും, ജോലി ആരംഭിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -