Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയുടെ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാം പ്രതി നടൻ ദിലീപ്‌ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നത്. ശിക്ഷിക്കപ്പെട്ട പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷയുയർത്തണം എന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബറിന് റെക്കോര്‍ഡ് വില : കിലോഗ്രാമിന് 269 രൂപ

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍.  ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്.കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില...

ലഹരി ശൃംഖലയുടെ വേരറുക്കണം – സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ : മലങ്കരസഭ

കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാ​ഗ്​ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച...
- Advertisment -

Most Popular

- Advertisement -