Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രധാനമന്ത്രി വിവിധ...

പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

കൊച്ചി : കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി മറൈൻ ‍ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നടന്ന ധീവര സഭയുടെ സുവ‍ർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു.5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനും കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിട്ടു .

ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.

തുടർന്ന് എറണാകുളം കലൂരിൽ എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്തു .അഞ്ചുവർഷം എൻഡിഎക്ക് ഭരണം നൽകിയാൽ കേരളത്തെ മാറ്റി വികസിതമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.എൽഡിഎഫും യുഡിഎഫും എല്ലാ ജന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികളാണെന്നും മോദി ആരോപിച്ചു.ശബരിമല സ്വർണക്കൊള്ള കേസിൽ എൽ ഡി എഫ് സ്വർണക്കൊള്ളയിലും, യു ഡി എഫ് കവർച്ച ചെയ്ത സ്വർണം കടത്തിയതിലും പങ്കാളികളാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി വി എ സൂരജിന്റെ രണ്ടാമൂഴം

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി അഡ്വ.വി എ സൂരജിനെ സംസ്ഥാനവക്താവും വരണാധികാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. സംസ്ഥാന...

Kerala Lotteries Results : 29-10-2024 Sthree Sakthi SS-439

1st Prize Rs.7,500,000/- (75 Lakhs) SD 428899 (THRISSUR) Consolation Prize Rs.8,000/- SA 428899 SB 428899 SC 428899 SE 428899 SF 428899 SG 428899 SH 428899 SJ 428899 SK...
- Advertisment -

Most Popular

- Advertisement -