Wednesday, July 15, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ കാണിച്ച് പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ് പതിപ്പിച്ച് വകുപ്പുമേധാവി

കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച് ഒട്ടിച്ചത്.

മെഡിക്കൽ കോളജുകളിലെ സൗകര്യമില്ലായ്‌മയും ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തവും ഡോക്‌ടർക്കാണെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന പ്രകാരമാണ് സമ്മതപത്രം തയാറാക്കിയതെന്ന് നോട്ടീസിൽ പറയുന്നു .വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താം.തീവ്രപരിചരണ വിഭാഗം സുസജ്ജമല്ല. പരിശീലനം ലഭിച്ച വേണ്ടത്ര ജീവനക്കാരില്ല. ജീവൻരക്ഷാദൗത്യം വേണ്ടിവന്നാൽ ഹൃദ്രോഗ വിദഗ്ധനോ വൃക്കരോഗ വിദഗ്ധനോ ഇല്ല. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.

സംഭവം വിവാദമായതോടെ അധികൃതർ നോട്ടീസ് കീറിക്കളഞ്ഞു. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ.ശിവപ്രസാദിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടി. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട് .കഴിഞ്ഞവർഷം സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അച്ചടക്ക നടപടി നേരിട്ട ആളാണ് ശിവപ്രസാദ് എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -