Thursday, March 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം തിരുനക്കര...

കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം  15-ന് കൊടിയേറും

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ നടക്കും. 16 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2-ന് ഉത്സവബലി ദർശനം ഉണ്ടായിരിക്കും. 15-ന് വൈകിട്ട് 7 – ന്  തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്  നടക്കും. രാത്രി  8 – ന് നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. രാജു എക്സ് എംഎൽഎ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. 9.30- ന് നൃത്തത്രയം ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ.

16-ന്  വൈകിട്ട് 6-ന് ഗാനമേള. 17-ന്  രാത്രി 8.30 ന് മാനസജപലഹരി. 18-ന് വൈകിട്ട് 6-ന് ഗാനമേള, 10.30-ന് ഹരികഥ. 19-ന്  രാവിലെ 10-ന് ആനയൂട്ട്, വൈകിട്ട് 6-ന് കാഴ്ച ശ്രീബലി, 6.30-ന് നാദസ്വര കച്ചേരി, രാത്രി 10-ന് കഥകളി. 20-ന് വൈകിട്ട് 6-ന് സോപാനധ്വനി, 7-ന് നാദസ്വര കച്ചേരി, രാത്രി 10-ന് കഥകളി. 21-ന് രാവിലെ 7.30-ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈകിട്ട് 6-ന് കാഴ്ചശ്രീബലി, രാത്രി 10.30- ന് സംഗീത സദസ്സ്. 22-ന് വൈകിട്ട് 6-ന് ദേശവിളക്ക്, രാത്രി 8.30-ന് നൃത്ത്യ തരംഗിണി. 23-ന് വൈകിട്ട് 4-ന് തിരുനക്കര പൂരം, രാത്രി 12-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

24-ന് രാത്രി 8.30- ന് നടക്കുന്ന സമാപന സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് റ്റി സി രാമാനുജം അധ്യക്ഷത വഹിക്കും. രാത്രി1.30- ന് ആറാട്ട് എതിരേൽപ്പോടുകൂടി ഉത്സവം സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 05-12-2024 Karunya Plus KN-550

1st Prize Rs.8,000,000/- PC 829065 (PALAKKAD) Consolation Prize Rs.8,000/- PA 829065 PB 829065 PD 829065 PE 829065 PF 829065 PG 829065 PH 829065 PJ 829065 PK...

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

തിരുവല്ല : ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല...
- Advertisment -

Most Popular

- Advertisement -