Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര മഹാദേവ...

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു: നാളെ കൊടിയേറും

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റിനു മുന്നോടിയായി കൊടിക്കൂറയുടെയും കൊടിക്കയറിൻ്റെയും സമർപ്പണം നടന്നു. നാളെ വൈകിട്ട് ഏഴിനു തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ഉത്സവത്തിനു കൊടിയേറും. എട്ടിനു സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം കെ.രാജു അധ്യക്ഷത വഹിക്കും.

നടൻ വിജയരാഘവൻ, നാഗസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ സുവ നീർ പ്രകാശനം ചെയ്യും. 9.30നു നൃത്തത്രയം- ആർഎൽവി രാമകൃഷ്ണൻ. പള്ളിവേട്ട ദിനമായ 23 നാണ് തിരുനക്കരപൂരം. 22 ഗജവീ രന്മാർ അണിനിരക്കും. 24നു ആറാട്ടോടെ ഉത്സവം സമാപിക്കും.

കൊടിക്കൂറ സമർപ്പണച്ചടങ്ങിൽ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഹരികുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജം, വൈസ് പ്രസിഡന്റ് കെ.ആർ.സഞ്ജയ് വെട്ടുകുഴി, രമാദേവി രാമ ചന്ദ്രൻ, ജി.സജീവ്, സി. അനിൽ കുമാർ, വി.വൈശ്രവണൻ, ഡോ.ആർ.വി.ശ്രീധരൻ, പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക് തീപിടിത്തം: അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു

തിരുവല്ല: തിരുവല്ല സ്വകാര്യ  മെഡിക്കൽ കോളജ് ആശുപ്രതിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക്  തീപിടിത്തം ഉണ്ടായി.  ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. പെന്തക്കോസ്ത്...

Kerala Lottery Results : 28-10-2024 Win Win W-793

1st Prize Rs.7,500,000/- (75 Lakhs) WS 537132 (IDUKKI) Consolation Prize Rs.8,000/- WN 537132 WO 537132 WP 537132 WR 537132 WT 537132 WU 537132 WV 537132 WW 537132 WX...
- Advertisment -

Most Popular

- Advertisement -