Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsകൊടുംചൂട് :...

കൊടുംചൂട് : പാലക്കാട് 38 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില 37 ഡിഗ്രി കടന്നിരുന്നു. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

എറണാകുളം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില 36 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയേക്കും. രണ്ടു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2026 മാര്‍ച്ച്‌ 23 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍   സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിലെ മൂന്നു പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കി.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദു ചെയ്തത്. ഹൊസ്ദുർഗ്...

സ്റ്റേഡിയ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :  ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ്...
- Advertisment -

Most Popular

- Advertisement -