Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎഫ് സിആര്‍എ ...

എഫ് സിആര്‍എ  മാറ്റിവെച്ച കേന്ദ്രം തീരുമാനം സ്വാഗതാര്‍ഹം: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

തിരുവല്ല: വിദേശ സംഭാവന നിയന്ത്രണ(എഫ്. സി. ആര്‍. എ) നിയമഭേദഗതി ബില്‍ പാർലമെന്റിൽ അവതരിപ്പിക്കുന്നത് നീട്ടിയ കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.  ബിൽ പരിഗണിക്കുന്നത് മാറ്റി വയ്‌ക്കുക മാത്രമാണ് സർക്കാർ ചെയ്തത്.

എന്നാല്‍ ഈ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് ആവശ്യം. ബില്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരൂമാനമാകാതെ ഗവണ്‍മെന്‍റ് തലത്തില്‍ നടപടികള്‍ ഉണ്ടാകുകയും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം.

നിശ്ചിത സമയ പരിധിക്കുള്ളിൽ എഫ്. സി. ആർ. എ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ വിദേശ ഫണ്ട്‌ ഉപയോഗിച്ച് ആർജ്ജിച്ചെടുത്ത ആസ്തികൾ നിശ്ചിത അതോറിറ്റിക്ക് സ്ഥിരമായി എറ്റെടുക്കാമെന്നത് ഉൾപ്പെടെയുള്ള  നിർദ്ദേശങ്ങളാണ്  ആശങ്ക ഉയർത്തുന്നത്.

നിയമ ഭേദഗതിയിൽ നീതി നിഷേധമുണ്ട്. പൊതു സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക കണക്കിലെടുത്തു ബിൽ പിൻവലിക്കുകയോ വിവാദനിർദ്ദേശങ്ങൾ ഒഴിവാക്കിയോ വേണമെന്ന്  മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി

പത്തനംതിട്ട : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട...

കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്തകം പ്രകാശനം

കോട്ടയം : എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് ചിത്രകഥാപുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ പ്രചോദന സംസ്ഥാന കൺവീനറും ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് മാനേജരുമായ  മിനി കെ...
- Advertisment -

Most Popular

- Advertisement -