Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurവ്യാജ ആധാര്‍...

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം : കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍ : സിപിഎമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച  എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഎമ്മിനെയും ജനമധ്യത്തില്‍ അവഹേളിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് നോട്ടീസ് അയച്ചത്. സിപിഎം ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്നയാരുന്നു കെസി വേണുഗോപാലിന്റെ ആരോപണം.ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കെ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് വേണുഗോപാല്‍ ശ്രമിക്കുന്നത്.

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്നായിരുന്നു ഏപ്രില്‍ രണ്ടിന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വേണുഗോപാല്‍ നടത്തിയ ആരോപണം. കല്ല്യാശേരിയിലെ വോട്ടുകള്‍ പയ്യന്നൂരില്‍ ചേര്‍ത്ത് ഇരട്ടവോട്ടുണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നുമുള്ള കള്ളപ്രചാരണമാണ് അദ്ദേഹം നടത്തിയത്.

ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും വൈകാരികമായി വ്രണപ്പെടുത്താനാണെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഈ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടിയന്തരമായി പിന്‍വലിച്ച് അതേ പ്രാധാന്യത്തോടെ തന്നെ പരസ്യമായി ഖേദപ്രകടനം നടത്തണെമെന്നും, അല്ലാത്തപക്ഷം സിവില്‍ – ക്രിമിനല്‍ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രാട പുലരിയിൽ കാഴ്ചക്കുല സമർപ്പണത്തിന് അമ്പലപ്പുഴയിൽ വൻ ഭക്ത ജന തിരക്ക്

അമ്പലപ്പുഴ: പുണ്യ ജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മ മോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാട പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജന...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാത്രി 11.30ന് ആയിരുന്നു മരണം.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു....
- Advertisment -

Most Popular

- Advertisement -