Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiതെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം: വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്  മൂന്ന് മുന്നണികളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു. വൈകിട്ട്  6 മണിക്ക് കൊട്ടിക്കലാശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനമായത്. ഇനി വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തും.

എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച് വിശ്വസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി ഭംഗിയാക്കി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാര്‍ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം ഉണർന്നു.

കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു.

പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളില്‍ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല.

മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവര്‍ അതത് മണ്ഡലങ്ങള്‍ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷയും കര്‍ശനമാക്കി. പൊലീസിനെയും ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ നിലവറദീപം നാളെ തെളിയും

ചക്കുളത്തുകാവ്: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് നിലവറ ദീപം നാളെ തെളിയും. തുടർന്ന് വിളബര ഘോഷയാത്രയും നടക്കും.        മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിക്കും. നിലവറ...

സ്വാതന്ത്ര്യദിനാഘോഷം

തിരുവല്ല: എക്സ് സർവ്വീസ്മെൻ  കോ ഓർഡിനേഷൻ കമ്മറ്റി കുറ്റൂർ  യൂണിറ്റിന്റെ  നേതൃത്വത്തിൻ   രാജ്യത്തിന്റെ 79- മത്  സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി  ട്രഷറർ  പി പാറുകുട്ടിയമ്മ പതാക...
- Advertisment -

Most Popular

- Advertisement -