Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിരണത്തിന്റെ ചരിത്രവഴികൾക്ക്...

നിരണത്തിന്റെ ചരിത്രവഴികൾക്ക് പുതുവെളിച്ചമായി ‘ഒരു ദേശത്തിന്റെ കഥ തേടി’ സെമിനാർ

തിരുവല്ല:  നിരണത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അക്കാദമികമായി പുനർവായിക്കാൻ ലക്ഷ്യമിട്ട് കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഒരു ദേശത്തിന്റെ കഥ തേടി  ഏകദിന ചരിത്രസെമിനാർ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഷിബു തോമസ് അമ്പല്ലൂർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം  സാം ഈപ്പൻ, മുൻ പഞ്ചായത്ത് അംഗവും ഓർത്തഡോക്സ് ചർച്ച് കമ്മിറ്റി അംഗവുമായ രാജു പുളിമ്പള്ളി,  ജോതിഷ് ബാബു, അഡ്വ. എൻ. രാംദാസ്,  നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി  ജോൺ വാലയിൽ എന്നിവർ പ്രസംഗിച്ചു.

സെമിനാറിൽ നിരണത്തിന്റെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും വിവിധ അക്കാദമിക കാഴ്ചപ്പാടുകളിൽ അവതരിപ്പിക്കപ്പെട്ടു. പ്രാചീന തുറമുഖമായ നെൽക്കിണ്ടയുടെ ചരിത്രപ്രാധാന്യം, നിരണം പള്ളിയും മാർത്തോമ്മാ പാരമ്പര്യവും, തൃക്കപാലീശ്വര ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും, കണ്ണശ്ശകവികളും മലയാളസാഹിത്യത്തിന് നിരണം നൽകിയ സംഭാവനകളും, മാലിക് ദീനാർ ജുമാ മസ്ജിദും പ്രദേശത്തിന്റെ മതസൗഹാർദ്ദ ചരിത്രവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന പൊതുചർച്ചയിൽ ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും ചരിത്രാസ്വാദകരും സജീവമായി പങ്കെടുത്തു. തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തവും സെമിനാറിന്റെ പ്രത്യേകതയായി.

പരിപാടിയിൽ ‘ഒരു ദേശത്തിന്റെ കഥ തേടി’ പഠനപരമ്പരയുടെ മൂന്നാം പതിപ്പായ -നതോന്നത-യുടെ പോസ്റ്റർ പ്രകാശനവും നടന്നു. ആറന്മുളയുടെ ദേശപെരുമയും സാംസ്കാരിക പൈതൃകവും ആസ്പദമാക്കിയുള്ള ഈ സാംസ്കാരികയാത്രയുടെ പോസ്റ്റർ  സാം ഈപ്പൻ പ്രകാശനം ചെയ്തു.

നിരണത്തിന്റെ വിസ്മൃതിയിലായ ചരിത്രപാളികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും പ്രദേശത്തിന്റെ ബഹുസ്വര പൈതൃകത്തെ അക്കാദമിക സംവാദത്തിന്റെ ഭാഗമാക്കുകയും ചെയ്ത സെമിനാർ ശ്രദ്ധേയമായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യകരമായ ശരണയാത്ര : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ...

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും. ഇതിനായി 1995 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക....
- Advertisment -

Most Popular

- Advertisement -