Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് പ്രാരംഭ...

സെൻസസ് പ്രാരംഭ നടപടികൾക്ക് തുടക്കം: ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു

ആലപ്പുഴ: ​2027-ലെ സെൻസസിന് മുന്നോടിയായി ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിനുള്ള പരിശീലനം ആരംഭിച്ചു. ജില്ലാ കളക്ട്രേറ്റിൽ നടന്ന പരിശീലന പരിപാടി കെ  ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 22 വരെ ആദ്യ ബാച്ചിൻ്റെ  പരിശീലനം  തുടരും. എ ഡി എം  ബി. ജ്യോതി  അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് ആർ. ജയകുമാറിനാണ് പരിശീലന ചുമതല. ദീപ്തി ദിവാകരൻ, എൽ മല്ലിക എന്നിവർ പരിശീലനം നയിച്ചു.

സെൻസസിന്റെ ആദ്യഘട്ടം ജൂലൈ 12 മുതൽ ജൂലൈ 31 വരെയും രണ്ടാംഘട്ടം 2027 ഫെബ്രുവരി ഒന്ന് മുതൽ 28 വരെയുമാണ് നടക്കുക. ഐ ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസ് ആണിത് എന്ന പ്രത്യേകതയും ഉണ്ട്.  അവസാന  സെൻസസ് 2011 ലാണ് നടന്നത്. ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം  ഏപ്രിൽ 23 മുതൽ 25 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു

വയനാട് : വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു.വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ (78) മകൻ ജിജേഷ് (38)എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ ഇവരെ...

പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരണം

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപയെന്ന് സ്ഥിരീകരിച്ചു .പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ...
- Advertisment -

Most Popular

- Advertisement -