Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിന്റെ മരണം...

നിതിന്റെ മരണം : ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല ; ഡോ.സംഗീതയ്ക്ക് ജാമ്യം

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല.രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജികളിൽ വിധി പ്രസ്താവിച്ചത്. 

ഡോ. എം കെ റാം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജാതി അധിക്ഷേപം എന്ന വാദം നിലനിൽക്കുമെന്നും ഡോ. സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.സംഭവത്തെ തുടർന്ന് കോളേജിൽ നിന്നും ഡോ എം കെ റാമിനെയും, ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍...

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...
- Advertisment -

Most Popular

- Advertisement -