Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് വീട്ടിൽ...

കോഴിക്കോട് വീട്ടിൽ നിന്നും 5 വെള്ളിക്കെട്ടൻ പാമ്പുകളെ പിടിച്ചു

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്നും അഞ്ച് വിഷപ്പാമ്പുകളെ പിടിച്ചു .കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം. രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണക്ക് അടിയിൽ ഞായറാഴ്ച്ച രാവിലെ ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.തുടർന്ന് രാത്രി വരെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ മറ്റ് മുറികളിൽ നിന്നും നാല് പാമ്പുകളെ കൂടി കണ്ടെത്തി.ഭിത്തികൾ എല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടത് .പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് : പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ടു മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ്...

അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണം : മാത്യു തോമസ് എംഎൽഎ

തിരുവല്ല : കുട്ടികൾ പഠനത്തിൽ നിന്ന് നേടുന്ന അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മാത്യു തോമസ് എംഎൽഎ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ...
- Advertisment -

Most Popular

- Advertisement -