Tuesday, June 30, 2026
No menu items!

subscribe-youtube-channel

HomeNewsവേങ്ങലിൽ നിന്നും...

വേങ്ങലിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

തിരുവല്ല: വേങ്ങൽ ആലുംതുരുത്തിയിൽ നിന്നും ആറരഅടി നീളുമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആലുംതുരുത്തി നെടുംന്തറയിൽ ജോച്ചന്റെ വീടിന്റെ  പുരയിടത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.  ഇന്ന് രാവിലെ 7 മണിയോടെ താറാവിനെ പാർപ്പിച്ചിരുന്ന വലകെട്ടിയ കൂടിനകത്ത്  കുരുങ്ങിയ നിലയിൽ  കണ്ടെത്തിയത്. തുടർന്ന് വീട്ടുടമ പെരിങ്ങര പഞ്ചായത്ത് അംഗം സാബു ഐസക്ക് മുഖാന്തരം വനം വകുപ്പിനെ അറിയിച്ചു. ഉച്ചയോടെ ഫോറസ്റ്റ് റെസ്ക്യൂവർ എത്തി വലയിൽ കുടുങ്ങിയ പാമ്പിനെ പുറത്ത് എടുത്തു.

ഇതിന് ആറര അടി നീളമുണ്ടെന്നും, ചൂട് കൂടിയ സമയമായതിനാൽ തണുപ്പ് തേടിയും ഇരപിടിക്കാനും ഇറങ്ങുന്നതാണെന്നും ഫോറസ്റ്റ് റെസ്ക്യൂവർ  സാം ജോൺ പറഞ്ഞു. ഈ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയിടങ്ങളിൽ നിന്നും പാമ്പുകളെ പിടിച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇതിനെ വനം വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകുമാര ഗുരുദേവന്റെ ജന്മദിന ഉത്സവം നാളെ സമാപിക്കും.

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടത്തിയ മഹിളാ സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.  ഫെബ്രുവരി 13 മുതൽ 19 വരെ ഒരാഴ്ച നീണ്ടു നിന്ന...

സ്റ്റേഡിയ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :  ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ്...
- Advertisment -

Most Popular

- Advertisement -