Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളി...

എടത്വ പള്ളി പെരുന്നാൾ : വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും. അന്നുമുതല്‍ എടത്വായിലേക്ക് തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കും.

തമിഴ് തീര്‍ത്ഥാടകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു തുടങ്ങി. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ എത്തിചേരും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പോലീസ് കേസ്

പത്തനംതിട്ട: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. സഹപാഠിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കിയ പ്രതി,...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി പി ദിവ്യയെ നീക്കി : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കി .കെ.കെ.രത്‌നകുമാരിയായിരിക്കും പകരം പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -