Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ച്ച് 1...

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽ മഴ  44 ശതമാനം കുറവ്

കോട്ടയം: കേരളത്തിൽ വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത് 78.4 മില്ലിമീറ്റര്‍ മാത്രം. 2025-ൽ ഇതേ കാലയളവില്‍ ലഭിച്ചത് 192 മില്ലിമീറ്ററാണ്. ലഭിക്കേണ്ടതിലും 37 ശതമാനം കൂടുതലായിരുന്നു.

2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററാണ് പെയ്തത്. ഇക്കുറി പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. 11 ശതമാനം അധിക മഴ (280 മില്ലിമീറ്റര്‍) കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലീമീറ്ററിലധികം മഴപ്പെയ്‌ത്തുണ്ടായി. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലിമീറ്റര്‍), മലപ്പുറം (31 മില്ലി മീറ്റര്‍), കാസര്‍കോട് (35.6 മില്ലിമീറ്റര്‍) ജില്ലകളിലാണ്.

എന്നാൽ സംസ്ഥാനത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് . ഈ മാസം പകുതിക്കു ശേഷം അറബിക്കടലില്‍ കാറ്റിന്റെ ദിശയില്‍ മാറ്റ (പടിഞ്ഞാറന്‍ കാറ്റ്) മുണ്ടാകും. മെയ് അവസാനത്തോടെ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ എത്തുമെന്നാണ് പ്രാഥമിക സൂചനയെന്നും അവർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം : ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ .ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച...

മണിമലയാറ്റിൽ കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി: തുരുത്തിക്കാട് കണ്ണിയാണ്കടവിൽ ശനിയാഴ്ച വൈകീട്ട് മണിമലയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ എഴുമറ്റൂർ ഇരുമ്പുകുഴി സ്വദേശിയായ ഫെബി (17)ന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വിവരമറിഞ്ഞതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ഇന്ന് പുലർച്ചെ 4...
- Advertisment -

Most Popular

- Advertisement -