Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeHealthപകർച്ചവ്യാധികൾക്കെതിരെ ജാഗ്രത...

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം

കോട്ടയം: ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.

ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.

കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്.

എലിപ്പനി വരാൻ സാധ്യത ഉള്ള ജലവുമായോ നനഞ്ഞ മണ്ണിലോ ജോലി ചെയ്യുന്നവർ ഡോക്‌സിസൈക്ലിൻ പ്രതിരോധ മരുന്നായി കഴിക്കുകയും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിച്ചു ചികിത്സ തേടുകയും വേണം.

മഞ്ഞപ്പിത്ത പ്രതിരോധത്തിന്റെ ഭാഗമായി തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത...

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് ഇറങ്ങും. നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു....
- Advertisment -

Most Popular

- Advertisement -