Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ക്ഷേത്രസംരക്ഷണ...

കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ വാർഷികം

പത്തനംതിട്ട : കേരള ക്ഷേത്ര സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ വാർഷികം മെയ് 10 ഞായർ രാവിലെ 9.30 മുതൽ ചെറുകോൽ കോട്ടപ്പാറ മലനട ക്ഷേത്ര ഹാളിൽ നടക്കും . ജില്ലാ പ്രസിഡന്റ് പി കെ രാജൻ വാലാങ്കരയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് തന്ത്രി മുഖ്യൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡന്റ് പത്മാവതിയമ്മ തിരുവനന്തപുരം ആഡിറ്റർ നാഗപ്പൻ നായർ ജില്ലാ സെക്രട്ടറി എൻ കെ അശോക് കുമാർ ദേവസ്വം സെക്രട്ടറി സലികുമാർ ട്രഷറാർ എസ് ഹരികൃഷ്ണൻ, കൃഷ്ണകുമാർ, പി ആർ പ്രസാദ്,കെ ബി സദാശിവൻ പിള്ള, പി എൻ ബാലകൃഷ്ണൻ, കെ ജി സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും. വിവിധ കലാപരിപാടികൾക്ക് പുറമെ മുതിർന്ന പൗരന്മാരെയും വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം വരിച്ചവരേയും ആദരിക്കും. സംഘടന സമ്മേളനം സമാപന സമ്മേളനം എന്നിവയാണ് മറ്റു പരിപാടികളെന്നും സ്വാഗത സംഘം ചെയർമാൻ ഹരികുമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി ഗ്രാമ പഞ്ചായത്ത്  എ പ്ലസ് ഗ്രേഡ് ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു

റാന്നി: ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമ പഞ്ചായത്ത്  എ...

അപ്പർകുട്ടനാട്ടിൽ  വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ  വിവിധയിടങ്ങളിൽ  വെള്ളം കയറി     

പെരിങ്ങര/തിരുവല്ല:  കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാട്  വെള്ളപ്പൊക്ക ഭീഷണിയിൽ. ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി.  മഴ കനത്തതോടെ  മണിമലയാറ്റിൽ  നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്.  നദികളിൽ  ജല...
- Advertisment -

Most Popular

- Advertisement -