Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ വെസ്റ്റ്...

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിനി അറുപത്തിയഞ്ചുകാരിക്കാണ് രോഗം. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ആദ്യമായാണ് ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ സ്ഥിരീകരിക്കുന്നത്.

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഇത്. ദേശാടനപ്പക്ഷികളില്‍ കാണുന്ന ഫ്‌ലാവി വൈറസാണ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്. വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കൊതുകുകള്‍ പരത്തുന്ന രോഗമായതിനാല്‍ രോഗപ്രതിരോധത്തിന് കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം: ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു: അമ്പലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന്  മേയ് 23 മുതൽ 27 വരെ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ്  നാളെ  യെല്ലോ അലേർട്ടാണ്...

ഗുരുവായൂരിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം ഭക്തരിൽ വൻ പ്രതികരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ  ദർശന സംവിധാനത്തിന് ഭക്തരിൽ നിന്ന് വൻ പ്രതികരണം. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഗമമായി ദർശനം നടത്താനും വെർച്വൽ...
- Advertisment -

Most Popular

- Advertisement -