Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസില്‍വര്‍ലൈന്‍ പിന്‍വലിച്ച്...

സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കും : കെ.സി. ജോസഫ്

ചങ്ങനാശ്ശേരി : യുഡിഎഫ് സര്‍ക്കാര്‍ കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുമെന്ന് കെ.പി.സി.സി. രാഷ്ട്രീകാര്യ സമിതിയംഗം കെ.സി. ജോസഫ് പറഞ്ഞു. നിയുക്ത എം.എല്‍.എ. വിനു ജോബിന്റെ നന്ദിപ്രകാശന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.റെയില്‍ പ്രതിഷേധക്കാരുടെ മേല്‍ എടുത്തിരിക്കുന്ന കേസുകളും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം ചെയര്‍മാന്‍ ജിജി തോമസ് പണിക്കന്‍പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ വിനു ജോബ്, പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, പി.എം. കബീര്‍, ബാബുകുട്ടന്‍ചിറ, ജോഷി കുറുക്കന്‍കുഴി, അബ്ദുള്‍ കലാം, സിംസണ്‍ വേഷ്ണാല്‍, പി.സി. വര്‍ഗീസ്, ജയിംസ് വേഷ്ണാല്‍, ജോസഫ് തോമസ്, ടീനാ റോബി, ടോജി കളത്തിപറമ്പില്‍, മുഹമ്മദ് സാലി, റ്റി.റ്റി. ജോര്‍ജുകുട്ടി, സുനിര്‍ റഹ്‌മാന്‍, പി. പ്രഹ്ലാദന്‍, പി.എച്ച്. സുലൈമാന്‍, ജോജി പായിപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നീട്ടി നൽകി യുഎസ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങാൻ മെയ് 16 വരെ ഇളവ് നീട്ടി നൽകി യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. നേരത്തെ ഇറാൻ,...

ചൂട് : പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യല്ലോ അലർട്ട് പ്രഖ്യാപിച്ചു .കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -