Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയില്‍ 3...

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയെയും മറ്റ് മൂന്ന് പേരെയും കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ ഓമല്ലൂര്‍ പുത്തന്‍ പീടികയില്‍ നിന്നാണ് നായ ആക്രമണം തുടങ്ങിയത്.

രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ക്ക് അടക്കം നായയുടെ കടിയേറ്റു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവില്‍ പ്രതിഭയുടെ മകള്‍ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചു.കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്.

ഓമല്ലൂര്‍ പുത്തന്‍പീടിക സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി വികാരി നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന്‍ (65) എന്നിവര്‍ക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സ നല്‍കിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം : ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് സർവീസ് അടുത്തയാഴ്ച മുതൽ ആരംഭിക്കും .പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം .ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും. തൃശൂർ, പാലക്കാട്,...

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് പിടികൂടി

കോന്നി : ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് കണ്ടെടുത്തു. വി -കോട്ടയം പ്ലാച്ചേരി വിള തെക്കേതിൽ രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും...
- Advertisment -

Most Popular

- Advertisement -