Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം...

തിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കടമുറിക്കുള്ളിൽ

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് കടമുറിക്കുള്ളിൽ രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റോയല്‍ സലൂണ്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ (55) മൃതദേഹമാണ് സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെ തുടർന്ന് കെട്ടിടം ഉടമയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്‌. സ്ഥാപനത്തിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശാരീരിക അവശതകളുണ്ടായിരുന്ന ഷീല കഴിഞ്ഞ രണ്ടുവര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം നാളെ തുടങ്ങും

തിരുവല്ല: വേങ്ങൽ  തിരു- ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  ഈ വർഷത്തെ മണ്ഡല മാസ ചിറപ്പ് മഹോത്സവം നാളെ (ശനി) ആരംഭിക്കും. നാളെ ക്ഷേത്ര നടയിലും അയ്യപ്പസന്നിധിയിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.   തുടർന്ന്...

മിത്രപുരത്ത്  നടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂർ : ബൈപാസ് റോഡിൽ മിത്രപുരത്ത് വ്യാഴം അർധരാത്രി നടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മിത്രപുരം നാൽപതിനായിരം പടിയിൽ രാത്രി 12.15 ന് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പെരിങ്ങനാട് അമ്മകണ്ടകര...
- Advertisment -

Most Popular

- Advertisement -