Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകാറിനു തീപിടിച്ചുണ്ടായ...

കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവം : ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി.വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ.കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്.കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്ധർ അറിയിച്ചത്.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം : സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കി- മന്ത്രി വി.എൻ.  വാസവന്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന്  ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്‍.  അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം...

തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ  രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

പത്തനംതിട്ട : അഞ്ച് വയസുകാരി തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ മാസം ഏഴിന് പത്തനംതിട്ട അഡീഷണൽ ഒന്നാംക്ലാസ്...
- Advertisment -

Most Popular

- Advertisement -