Sunday, July 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരളത്തിൽ ഭാവിയിൽ...

കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം – വോട്ട് കൂടിയിട്ടുണ്ട് : ജി. സുധാകരൻ

ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് നിയുക്ത എംഎൽഎ ജി. സുധാകരൻ.  ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി വോട്ട് കൂടിയെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലെ വർധനവിനെ പരാമർശിച്ചായിരുന്നു സുധാകരന്റെ പ്രസ്താവന.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ നിശിതമായി വിമർശിച്ചു . വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

അമ്പലപ്പുഴയിലെ ഭൂരിപക്ഷം മുസ്ലീം വോട്ടർമാരുടെയും പിന്തുണ എനിക്ക് ലഭിച്ചു. മുസ്ലീം ലീഗ് വർഗീയ പാർട്ടി അല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനങ്ങളിലൊന്നാണത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവർ നൽകിയ പിന്തുണയ്‌ക്ക് നന്ദി പറയാൻ പാണക്കാട് പോയിരുന്നു.

അമ്പലപ്പുഴയിൽ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും തിരഞ്ഞെടുപ്പിൽ വലിയ പിന്തുണ നൽകി. മുസ്ലീം സമൂഹം ഒരു മതേതര ന്യൂനപക്ഷ സമൂഹമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അത് നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മെ സഹായിച്ചവരെ നാം നന്ദിയോടെ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

ശബരിമല: മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ...

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും.സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയാണ് ഹാജരാകുന്നത്.ജസ്റ്റിസുമാരായ ബേല...
- Advertisment -

Most Popular

- Advertisement -