Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് നാളെ...

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കൾ രാവിലെ ഏഴുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. ‌‌‌പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന്‌ സ്റ്റാച്യുവഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് -വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകേണ്ടതാണ്.

പിഎംജിയിൽനിന്ന്‌ സ്റ്റാച്യുവഴി പോകേണ്ടവർ എൽഎംഎസ്– മ്യൂസിയം- മാനവീയം റോഡ്–ആൽത്തറ–വഴുതക്കാട് -വിമൻസ് കോളേജ് ജങ്‌ഷൻ– -തൈക്കാട് വഴി പോകണം.

ഓവർബ്രിഡ്‌ജിൽനിന്ന്‌ സ്റ്റാച്യുവഴി പോകേണ്ടവർ ഓവർബ്രിഡ്‌ജ്‌– തമ്പാനൂർ -മോഡൽ സ്കൂൾ–പനവിള- ബേക്കറി ഫ്ലെെഓവർവഴി പോകേണ്ടതാണ്. എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ–ബേക്കറി ജങ്‌ഷൻ- വാൻറോസ്– -ജേക്കബ്സ് ജങ്‌ഷൻ– -ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിർത്തിയിടണം. ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ വാഹനങ്ങൾ സംസ്കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ക്യാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിർത്താവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്: എംഎല്‍എ കെ യു ജനീഷ് കുമാര്‍

പത്തനംതിട്ട: കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ...
- Advertisment -

Most Popular

- Advertisement -