Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകാറിൽ ടോറസ്...

കാറിൽ ടോറസ് ഉരസിയ സംഭവം: ഡ്രൈവറെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു

തിരുവല്ല: കാറിൽ ടോറസ് ലോറി ഉരസി എന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. ടോറസ് ഡ്രൈവർ ദേവഗിരി സ്വദേശിയെ മർദ്ദിച്ച സംഭവത്തിലാണ് കേസ് എടുത്തത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ തിരുവല്ല ബൈപ്പാസിലെ ബി 1 ബി ടു ജംഗ്ഷനിൽ ആയിരുന്നു സംഭവം.

ഓവർടേക്ക് ചെയ്യവേ കാറിൽ ടോറസ് ഉരസിയതിനെ തുടർന്ന് ഇരു വാഹനങ്ങളും റോഡിൽ നിർത്തി. തുടർന്ന് കാറിൽ നിന്നും ഇറങ്ങിയ ഇരുവരും ചേർന്ന് ടോറസിന്റെ ക്യാബിനുള്ളിൽ കയറി ഡ്രൈവറെ  മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ടോറസ് ഡ്രൈവറുടെ വലതു കണ്ണിന് താഴെ മാരകമായി പരിക്കേറ്റു. സംഭവ സമയം പെട്രോളിങ്ങിന് ഇറങ്ങിയ പോലീസ് സംഘത്തിന്റെ  ശ്രദ്ധയിൽപ്പെട്ടു. പിന്നീട് പോലീസ്  ഇരുവരെയും പിടികൂടി കേസ് എടുത്തു. പരിക്കേറ്റ ടോറസ് ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം .അരൂപ് റോയ് ആണ് പുതിയ അധ്യക്ഷൻ .പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി...

Kerala Lottery Results :10-12-2025 Dhanalekshmi DL-30

1st Prize Rs.1,00,00,000/- DP 940327 (GURUVAYOOR) Consolation Prize Rs.5,000/- DN 940327 DO 940327 DR 940327 DS 940327 DT 940327 DU 940327 DV 940327 DW 940327 DX 940327...
- Advertisment -

Most Popular

- Advertisement -