Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കോൺ 2026...

മെഡിക്കോൺ 2026 : ബിലീവേഴ്സിൽ  കോൺഫറൻസ് സംഘടിപ്പിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘മെഡിക്കോൺ 2026’ മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിച്ചു. തിരുവല്ല മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ കോൺഫറൻസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തി.

അസ്സോസിയേറ്റ് ഡയറക്ടറും കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ ജോൺ വല്യത്ത്,  അസോസിയേറ്റ് ഡയറക്ടറും ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. എസ്.കെ. മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ, ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും ഓർഗനൈസിങ് ചെയർപേഴ്സണുമായ ഡോ. ജെൻസി മരിയ കോശി, ഓർഗനൈസിങ് സെക്രട്ടറി ഡോ. ക്രിസ് ഫിലിപ്പ് മാത്യു, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് എം.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദൈനംദിന ക്ലിനിക്കൽ പ്രാക്ടീസിന് അനുയോജ്യമായതും ശാസ്ത്രീയവുമായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സെഷനുകളും കോൺഫറൻസിൻ്റെ ഭാഗമായി നടന്നു.  മെഡിക്കൽ രംഗത്തെ പ്രമുഖരായ നിരവധി ഡോക്ടർമാർ വിവിധ സെഷനുകളിൽ ചെയർപേഴ്സൺമാരായി ചർച്ച നടത്തി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശിയ സാമ്പിൾ സർവേ (എൻഎസ്എസ്) 81 -ാം ഘട്ടം : ആലപ്പുഴയിൽ തുടക്കമായി

ആലപ്പുഴ : സംസ്ഥാന സ്ഥിതിവിവരകണക്ക് വകുപ്പ്, കേന്ദ്ര സ്ഥിതിവിവരക്കണക്ക് (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുമായി  (എൻഎസ്ഓ) സഹകരിച്ച് നടത്തുന്ന ദേശിയ സാമ്പിൾ സർവേയുടെ 81 -ാം ഘട്ട...

Kerala Lottery Result : 22/05/2024 Fifty Fifty FF 96

1st Prize Rs.1,00,00,000/- FW 179242 (KOZHIKKODE) Consolation Prize Rs.8,000/- FN 179242 FO 179242 FP 179242 FR 179242 FS 179242 FT 179242 FU 179242 FV 179242 FX...
- Advertisment -

Most Popular

- Advertisement -