Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅപകടകാരികളായ തെരുവ്...

അപകടകാരികളായ തെരുവ് നായ്‌ക്കളെ കൊല്ലാൻ അനുമതി ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കണം ; സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി.അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ കോടതി അനുമതി നൽകി.സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.

തെരുവുനായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി കുട്ടികൾക്കെതിരെ ഉൾപ്പെടെ വളരെയധികം തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ചു .പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി

എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ മതിയായ ആസൂത്രണമില്ലെന്നും ഇത് പദ്ധതിയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി. സെന്റർ എങ്കിലും വേണം. തെരുവുനായ്‌ക്കളെ പിടികൂടിയ ഇടത്ത് തന്നെ തിരികെ വിടരുതെന്നും പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ മാറ്റണമെന്നുമുള്ള ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി....

അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട : ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍...
- Advertisment -

Most Popular

- Advertisement -