Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsവിഡിഎസ് സർക്കാരിന്‍റെ...

വിഡിഎസ് സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം ഇന്ന് : വകുപ്പുവിഭജനത്തിൽ തർക്കം തുടരുന്നു

തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം ഇന്ന് രാവിലെ ചേരുന്നു .എന്നാൽ വകുപ്പ് വിഭജനത്തിൽ തർക്കം ശക്തമായി തുടരുകയാണ്. അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയില്ല. വകുപ്പില്ലാമന്ത്രിമാരായാണ് മുഖ്യമന്ത്രിയടക്കം മന്ത്രിസഭ യോഗത്തിൽ എത്തുന്നത്.

ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം തുടരുന്നത്. ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുകയാണ്. ഫിഷറീസ് നല്‍കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്.

ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്‌പോര്‍ട്‌സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുകയാണ്. തുടക്കത്തില്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മുരളീധരന്‍ തുടക്കം മുതല്‍ ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്.

വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. എന്നാല്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസിന് നല്‍കണമെന്ന കാര്യത്തില്‍ ലത്തീന് സഭ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ആരംഭിക്കുന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിക്കുന്നു . ഇന്ന് കേന്ദ്ര...

149-മത് മന്നം ജയന്തി ആഘോഷം : പൊതുസമ്മേളനം ഇന്ന്

ചങ്ങനാശ്ശേരി: 149-മത് മന്നം ജയന്തി ആഘോഷം  പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത്  നടക്കുകയാണ്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന ആരംഭിച്ചു.  11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -