Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamമലയിടം തുരുത്തിലെ...

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ : 50 പേർക്കെതിരെ കേസ്

എറണാകുളം : എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത് .കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുക ,അന്യായമായ സംഘം ചേരുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്.

പൊലീസ് മര്‍ദനത്തിന് പിന്നാലെ വിഷയത്തെ സംസ്ഥാനതലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിപിഎം ശ്രമിക്കുന്നത്.ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണ്‌ . കോടതി ഉത്തരവ് നടപ്പാക്കാൻ പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. വിഷയത്തില്‍ അഭിഭാഷക കമ്മീഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു.വെള്ളിയാഴ്ച്ച കൊച്ചിയിലെന്നും അറിയിച്ചു. പിന്നീട് സമയം തേടിയിട്ടില്ലെന്നും...

സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു

തിരുവല്ല:  തിരുവല്ലയിൽ സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കത്തിൽ  ഒരാൾക്ക് കുത്തേറ്റു.കാവുംഭാഗം മണക്കണ്ടത്തില്‍ എം സി ജേക്കബി (63) നാണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടില്‍ രാജന്‍ എബ്രാഹാം(62) ആണ് കുത്തിയത്....
- Advertisment -

Most Popular

- Advertisement -