Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅയോഗ്യരായവരെ വോട്ടർപട്ടികയിൽ...

അയോഗ്യരായവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ട് : എസ്.ഐ.ആര്‍ ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ) നടപടി ശരിവെച്ച് സുപ്രീംകോടതി.എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ വാദങ്ങൾ കോടതി തള്ളി.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാൻ വോട്ടർ പട്ടിക പുതുക്കുന്നത് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല .അയോഗ്യരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് നാളെ (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം...

മുഖ്യമന്ത്രി ചർച്ച സജീവം: സംസ്ഥാനത്തേക്ക് രണ്ട് നിരീക്ഷകരെ  എഐസിസി നിയോഗിച്ചു

കൊച്ചി: മുഖ്യമന്ത്രി ചർച്ചയ്ക്കായി സംസ്ഥാനത്തേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം...
- Advertisment -

Most Popular

- Advertisement -