Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകാലവര്‍ഷം ശക്തമാകുന്നു...

കാലവര്‍ഷം ശക്തമാകുന്നു : എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. ഇതിന്റെ ഫലമായി  എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തുടർന്നുള്ള ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യം ആനന്ദം” അകറ്റാം അർബുദം’. ആവേശമുയർത്തി ‘ റിങ് റോഡ് ബീറ്റ്സ്’

പത്തനംതിട്ട: "ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ' ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ വിളംബര പരിപാടിയിൽ  റിംഗ് റോഡ് ബീറ്റ്സ്  അവതരിപ്പിച്ച  സംഗീത പരിപാടി ശ്രദ്ധേയമായി. സംസ്ഥാന- ജില്ലാതലങ്ങളിൽ നാളെ (4) തുടക്കം...

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : മിഥുന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും....
- Advertisment -

Most Popular

- Advertisement -