Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകാലം ചെയ്ത...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ  ഭൗതീക ശരീരം ജന്മനാടായ നിരണത്ത് എത്തിച്ചു

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിച്ചു. തുടർന്ന്  സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ  പൊതുദർശനം നടന്നു.  രാത്രി 9 മണിയോടെ  തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ  എത്തിയ ഭൗതിക ശരീരത്തിൽ തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ രാഷ്ട്രിയ സാമൂഹിക മേഖലകളിലെ നിരവധി പേർ  അന്ത്യോപചാരം അർപ്പിച്ചു. സഭാ ആസ്ഥാനത്ത്  ഇന്ന് രാത്രിയിൽ  വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷകൾ  നടക്കും

നാളെ (20) കുറ്റപ്പുഴ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 21 രാവിലെ 9 വരെ  പൊതു ദർശനം. 21ന്  രാവിലെ ശുശ്രൂഷകൾക്ക് ശേഷം 11മണിക്ക്  കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക്...

കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഡിസംബർ 14. 15 തീയതികളിൽ കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബ് ) നടക്കും. ശനി രാവിലെ 10 ന്...
- Advertisment -

Most Popular

- Advertisement -