Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും പരക്കെ...

ഇന്നും പരക്കെ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.അതിതീവ്ര മഴ സാധ്യതയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് 

ഈ സീസണിലെ ആദ്യ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ.ഈ മാസം 23 വരെ എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവർഷം ബംഗാൾ ഉൾക്കടലിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മേയ്31ഓടെ കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ...

ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് വിജയം : ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു

ബെംഗളൂരു : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇസ്‌റോ. ദൗത്യത്തിന്റെ ഭാഗമായി 2024 ഡിസംബർ 30 ന് വിക്ഷേപിച്ച ചേസർ, ടാർ‌​ഗറ്റ് എന്നീ രണ്ട്...
- Advertisment -

Most Popular

- Advertisement -