Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅമ്മ ഭരണ...

അമ്മ ഭരണ സമിതി രാജിവെച്ചു : രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചു.പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.തുടർന്ന് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു .മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.

നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. ഞായറാഴ്ച േചർന്ന ജനറൽ ബോഡി യോഗത്തിനുശേഷമാണ് രാജിപ്രഖ്യാപിച്ചത്.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി യോഗത്തിൽ തർക്കമുയർന്നു .തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചു .പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന...

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ 12 ന് ആരംഭിക്കും

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഏപ്രിൽ 12നും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 13നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍...
- Advertisment -

Most Popular

- Advertisement -