Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalനീറ്റ് പുനഃപരീക്ഷ...

നീറ്റ് പുനഃപരീക്ഷ : തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

പാറ്റ്ന : ബിഹാറിൽ നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ.യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.

അതേസമയം , നീറ്റ് പരീക്ഷാ ദിവസം ബംഗളുരുവിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചതിന് രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ കൺവെൻഷൻ വൻ ഗതാഗതക്കുരുക്കിന് കാരണമായെന്നും റാലിയിൽ കുടുങ്ങി വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം അനുവദിച്ചില്ലെന്നും ബിജെപി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു .ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ പ്രതിഭയായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ...

കണ്ണൂരിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു : ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു.കണ്ണൂർ വെള്ളോറയിൽ ഷിജോ (37) ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ്...
- Advertisment -

Most Popular

- Advertisement -