Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥത...

ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥത ; റിയാസ് : പത്ത് വർഷത്തെ റീൽസും വീണമീട്ടലുമാണ് പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും വാക്‌പോര്.ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി .ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുഹമ്മദ് റിയാസ് ആരോപിച്ചു.മഴക്കാല പൂർവ ശുചീകരണം പാളിയെന്നും എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും റിയാസ് പറഞ്ഞു.

എന്നാൽ പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി .സംസ്ഥാനത്ത് ഒരു നിപയാണ് റിപ്പോർട്ട് ചെയ്തതെന്നും ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും 24 മണിക്കൂറിൽ നിപക്കുള്ള മരുന്ന് വിദേശത്തു നിന്ന് എത്തിച്ചവെന്നും മന്ത്രി പറഞ്ഞു . ഭരണം മാറിയത് അറിയാതെ പോയ സർക്കാരിനോട് കൂറ് കാണിക്കുന്ന ഉദ്യോഗസ്ഥർ കസേരയിലിരിക്കില്ലെന്നും ആരോഗ്യമന്ത്രി ആവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഗുലർ ഡിപ്ലോമ പ്രവേശനം : അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്‌, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ...

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ്...
- Advertisment -

Most Popular

- Advertisement -