Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsഗവിയിലെ കൊലപാതകം:...

ഗവിയിലെ കൊലപാതകം: സർക്കാർ സഹായം എത്രയും വേഗം കുടുംബത്തിന് നൽകും:  മന്ത്രി ബിന്ദു കൃഷ്ണ

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തെ സന്ദർശിച്ച് വനിതാ ശിശു വികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണ. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി.

ആശ്വാസനിധിയിൽ നിന്ന് എത്രയും വേഗം തുക കൈമാറും, പത്തനംതിട്ട ജില്ലാ കളക്ടർക്ക് ഇതിനുള്ള നിർദേശം മന്ത്രി നൽകി. PMJJBY & PMSBY ഇൻഷുറൻസ് സ്കീമുകളിൽ അംഗത്വം ഉണ്ടായിരുന്നതിനാൽ അതിന്റെ തുക ലഭിക്കുന്നതിന് നടപടികൾ ഊർജിതപ്പെടുത്താൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കുട്ടിക്ക് ICPS മുഖേന ഉള്ള വിജ്ഞാദീപ്തി പദ്ധതിയിൽ നിന്നും പഠന സഹായം നൽകാൻ ഉള്ള കാര്യങ്ങൾ വനിതാ ശിശു വികസന വകുപ്പ് ചെയ്യും. കുഞ്ഞിന്റെ പഠന ചിലവുകൾ സർക്കാർ ഏറ്റെടുക്കുന്നതിനു മുഖ്യമന്ത്രിയുമായി സംസാരിച്ചു തീരുമാനിക്കും.  ഇതിന് പുറമെ ദുരിതാശ്വാസ നിധിയിൽ നിന്നും കുടുംബത്തിന് തുക ലഭ്യമാക്കാൻ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

അങ്കണവാടി ജീവനക്കാരുടെ സുരക്ഷാ പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച്  സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.ഒറ്റപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് വേണ്ട സുരക്ഷ നൽകാൻ ഉള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈകമ്മാൻഡിന്റേത് ഉചിതമായ തീരുമാനം : രമേശ് ചെന്നിത്തല

പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ ജൂലൈ 5 മുതൽ 

കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമ്മപ്പെരുന്നാൾ ജൂലൈ 5ന് കൊടിയേറും. ബാവാ കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഞായർ രാവിലെ...
- Advertisment -

Most Popular

- Advertisement -