Sunday, June 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹിന്ദു നേതൃസമ്മേളനം...

ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്

കൊച്ചി: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു നേതൃസമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. രാവിലെ 10 ന് എറണാകുളം പുല്ലേപ്പടി റോഡിലുള്ള ബിഎംഎസ് അന്താരാഷ്‌ട്ര തൊഴിലാളി പഠന കേന്ദ്രം ഹാളില്‍ ചേരുന്ന സമ്മേളനം ജുന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിക്കും. 150 ഓളം ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് 300 ലേറെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നേതൃസമ്മേളനത്തില്‍ കേന്ദ്ര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദ് വിഷയാവതരണം നടത്തും. സമാപന സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി. ശശികല അധ്യക്ഷത വഹിക്കും.

ഹിന്ദു സമാജം നേരിടുന്ന എല്ലാ വെല്ലുവിളികളും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ചോദ്യം ചെയ്യുകയും അത് പരിഹരിക്കുകയും സാമൂഹ്യനീതി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് നേതൃസമ്മേളനം ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി മാത്രം ഭരണകൂടം കണക്കാക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ഏകീകരണം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത യോഗം ചര്‍ച്ച ചെയ്യും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്: അപ്പർഡെക്കുള്ള ബോട്ട് ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിൽ  പള്ളാത്തുരുത്തി വലിയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പൈലിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അപ്പർഡെക്കുള്ള ഹൗസ് ബോട്ടുകൾ, യാത്രാ ബോട്ടുകൾ  പുതിയ പാലത്തിൻ്റെ  അടിയിൽ കൂടിയുള്ള ഗതാഗതം...

തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാർ പ്രതിഷേധിച്ചു

തിരുവനന്തപുരം : ആശവർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ച്‌ ആശമാർ. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. 'ഇപ്പോള്‍...
- Advertisment -

Most Popular

- Advertisement -