ചങ്ങനാശ്ശേരി : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫൊറോന മാതൃ-പിതൃവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നേതൃസംഗമവും വിനു ജോബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും ഡയറക്ടര്‍ ഫാ. ചെറിയാന്‍ കക്കുഴി ആമുഖപ്രസംഗവും നടത്തി. ഫൊറോന പ്രസിഡന്റ് സിബി മുക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
എം.എല്‍.എ വിനു ജോബിനെയും നിത്യവ്രതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍സിയ സി.എം.സിയെയും യോഗത്തില്‍ ആദരിച്ചു. നാര്‍ക്കോട്ടിക് സെല്‍ റിട്ട.എസ്.ഐ. മാത്യു പോള്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.മാതൃവേദി ഫൊറോന പ്രസിഡന്റ് ജോളി തോമസ്, മോളി ളൂയിസ്, രാജു ആന്റണി, ലാലി ഇളപ്പുങ്കല്‍, ജോയി ചക്കാലയ്ക്കല്‍, ജോസ് തോമസ്, സിനി റ്റിജി, സിബി ഫ്രാന്‍സീസ്, റിനില്‍ വര്‍ഗ്ഗീസ്, ബിന്ദു ജോസഫ്, റിറ്റി മനോഷ് എന്നിവര്‍ പ്രസംഗിച്ചു.
ചാഞ്ഞോടി സെന്റ് സെബാസ്റ്റിയന്‍ യൂണിറ്റ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.





