Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ യാത്ര:...

സൗജന്യ യാത്ര: പ്രതിസന്ധിയുള്ള സ്വകാര്യ ബസുകളുടെ റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണ്: മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം:  കെഎസ്ആർടിസി സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളുടെ റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്നു ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. നികുതി കുറച്ചത് ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും.

കെഎസ്ആര്‍ടിസിയുടേതിന് സമാനമായി പരസ്യം ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിക്കും. സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും സര്‍വീസ് നിര്‍ത്തരുതെന്നാണ് അഭ്യര്‍ഥനയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും.

ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നും നോക്കാം.

പ്രിയദര്‍ശിനി സ്‌കീം വലിയ തോതില്‍ ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന ഒന്നാണ്. യാത്രാസൗജന്യത്തിനപ്പുറം കുടുംബങ്ങളുടെ വരുമാന വര്‍ധനയ്ക്കും ഇത് സഹായമായി. അത്യാവശ്യ യാത്രകള്‍ക്കായി പണച്ചെലവില്ലാതെ സഞ്ചരിക്കാമെന്നത് വലിയ ഗുണമായി.

എന്നാല്‍ ചിലയിടങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി ഓഡിനറിയും പ്രൈവറ്റ് ബസുകളും ഓടുന്ന റൂട്ടിലാണ് പ്രശ്‌നം. സമയക്രമീകരണത്തില്‍ ഉള്‍പ്പെടെ വേണമെങ്കില്‍ മാറ്റം കൊണ്ടുവരാം. നമുക്ക് ആരെയും തോല്‍പ്പിക്കേണ്ടതിെല്ലെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മാത്യു ബേബിയെ പ്രഖ്യാപിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മാത്യു ബേബിയെ (റെജി കണിയാംകണ്ടതിൽ) പ്രഖ്യാപിച്ചു.കോൺഗ്രസ് നിരണം മണ്ഡലം കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആണ്...

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ,...
- Advertisment -

Most Popular

- Advertisement -