Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ പൗലോസ്...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ 5ാം ഓർമ്മപ്പെരുന്നാൾ നാളെ കൊടിയേറും

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമ്മപ്പെരുന്നാൾ നാളെ കൊടിയേറും. ബാവാ കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  രാവിലെ 7.30ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിക്കും.

തുടർന്ന് ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ്. ഉച്ചയ്ക്ക് 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നിത്യസ്മൃതി – പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറൻമുള എംഎൽഎ അഡ്വ അബിൻ വർക്കി കോടിയാട്ട് മുഖ്യപ്രഭാഷണവും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അനുസ്മരണ പ്രഭാഷണവും നടത്തും. വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.ബിജു റ്റി മാത്യു, ഷിബു ഏബ്രഹാം, അഡ്വ ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് : 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം...

ആലപ്പുഴ നഗരത്തിലെ നാൽപ്പാലം 15-ന്  ഉദ്ഘാടനം

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ നാൽപ്പാലം ബുധനാഴ്ച വൈകിട്ട് ആറിന്  ഉദ്ഘാടനം ചെയ്യും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -