Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക...

സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക: കെഎസ്എഫ്ഇ ‘പി​ങ്ക് ചി​ട്ടി’ ആരംഭിക്കും: മു​ഖ്യ​മ​ന്ത്രി

ആ​ലു​വ: സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്എ​ഫ്ഇ ‘പി​ങ്ക് ചി​ട്ടി’ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക ഈ ​പി​ങ്ക് ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച് അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ​

ആലു​വ​യി​ൽ ന​ട​ന്ന എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി വ​ഴി സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന 1000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​ത്തെ വെ​റു​മൊ​രു സാ​മ്പ​ത്തി​ക ന​ഷ്ട​മാ​യി താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ വ​ലി​യൊ​രു സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും 1000 കോ​ടി രൂ​പ​യേ​ക്കാ​ൾ മൂല്യ​മു​ള്ള മാ​റ്റ​മാ​ണ് ഇ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോകു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണെണ്ണ ഏറ്റെടുക്കാൻ  റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ല: നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികള്‍ക്കെതിരെ നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളില്‍നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന ജില്ല...

പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു

തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
- Advertisment -

Most Popular

- Advertisement -