Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsരാം വിലാസ്...

രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : ലോക് ജൻശക്തി പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു.കാവുംഭാഗം മുനിസിപ്പൽ പാർക്കിൽ നടന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചീഫ് അഭികുമാർ വെൺപാല പതാക ഉയർത്തുകയും തുടർന്ന് പൊതുയോഗം ഉൽഘാടനം ചെയ്യുകയും ചെയ്തു.രാം വിലാസ് പാസ്വാന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഭക്ഷ്യധാന്യ വിതരണവും ജില്ലാ കൺവെൻഷനും നടന്നു. യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ആലപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി അജിത വാസുദേവൻ, മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ്‌ അഭിലാഷ് വിജയൻ, വനിതാ സെൽ സംസ്ഥാന സെക്രട്ടറിജയശ്രി, ആൻ എബൽ,പ്രിയ എസ്, ബിജു പാലിയിൽ, സുധീഷ്കുമാർ , സുമേഷ്, സെലീന, സോണി കുറ്റൂർ, ഹരികുമാർ, Adv കെ കെ രാധാകൃഷ്ണൻ, ബിജു സാഗര എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ്‌ ആയി വിജീവ് വിജയൻ, ജനറൽ സെക്രട്ടറി ചീഫ് ആയി ബിജു പാലിയിൽ, ജില്ലാ ട്രഷറർ ആയി ആൻ എബൽ എന്നിവരെ തിരഞ്ഞെടുത്തു. ശേഷം ഓപ്പറേഷൻ തൂഫാൻ ഐക്ക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സൗഹൃദ ഫുട്ബോൾ മത്സരം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ്  ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

തിരുവല്ല : ഊർജ്ജിത നികുതി പിരിവിന്റെ ഭാഗമായി കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് 28 ,29 , 31 തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചു : മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു

ഷിരൂർ : ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചു. ക്യാബിൻ പൊളിച്ച് പരിശോധിച്ചതിൽ അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തി.അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ,...
- Advertisment -

Most Popular

- Advertisement -