Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsഇ ശ്രീധരന്റെ അതിവേഗ...

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി: റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി

തിരുവനന്തപുരം: ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍.

ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതി ഉന്നയിച്ച സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. പദ്ധതിയുടെ പ്രൊപ്പോസല്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാഞ്ഞിരം – മലരിക്കൽ റോഡ് അഞ്ചുകോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ചു

കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തിലേക്ക് കുരുക്കും കുഴികളുമില്ലാതെ സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തിൽ വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി...

അ‌‍ജ്ഞാത വാഹനം ഇടിച്ച് 88കാരി മരിച്ചു; അഞ്ചു മാസത്തിനുശേഷം അറസ്റ്റ്

കോട്ടയം : വാഹനം ഇടിച്ച് 88കാരി മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ.ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -