Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിബി ജി...

വിബി ജി റാം ജി : ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു

ന്യൂഡല്‍ഹി: വിബി ജി റാം ജി പദ്ധതി നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 25,863 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ആദ്യ ഗഡു അനുവദിച്ചത്.

പദ്ധതിയുടെ പ്രാരംഭ പുരോഗതി അവലോകനം ചെയ്ത ശിവരാജ് സിങ് ചൗഹാന്‍, ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചതായും അറിയിച്ചു.

ആദ്യ ദിവസം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന് ആന്ധ്ര, കേരളം, രാജസ്ഥാന്‍ സംസ്ഥാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിബി ജി റാം ജി പദ്ധതിക്കുള്ള വേതന നിരക്കുകള്‍ ശരാശരി 10% വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തിലും പ്രതിദിനം 300 രൂപയില്‍ താഴെ വേതന നിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗ്രാമീണ തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ വേതനം 15 ദിവസത്തിനുള്ളില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ ഫണ്ട് ഉറപ്പാക്കാനാണ് ആദ്യ ഗഡു അനുവദിച്ചത്.

വേതനത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ സ്വന്തം വിഹിതം കൃത്യസമയത്ത് നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.എ.ടിയിലെ വൈദ്യുതി തടസം : ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്...

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി...
- Advertisment -

Most Popular

- Advertisement -